Monday, August 5, 2013

                                                

                         കാക്ക ദിവസം



രാവിലെ ഉറക്കമുണരുന്നത് ചിലപ്പോ ഈ കാക്കയുടെ കരച്ചില്‍ കേട്ടിട്ടാവും..
മിക്ക ദിവസം ഇതിനു പ്രാകാതെ ഇരിക്കാറും ഇല്ല. . ഞാന്‍ എന്‍റെ സ്വഭാവം അല്ല പറയുന്നേ... ഒട്ടു മിക്ക മലയാളികളുടെയും സ്വഭാവം ഇങ്ങനെ തന്നെ.. 
വീടിന്‍റെ ചുറ്റുപാടും ഉള്ള മാലിന്യങ്ങള്‍ കൊത്തിക്കൊണ്ട് പൊയ് കിണറ്റില്‍ ഇടുക, ചത്ത എലിയെ കിണറ്റില്‍ ഇടുക... എന്നിങ്ങനെ സവിശേഷതകള്‍ ഒരുപാട് ചാര്‍ത്തി കൊടുത്തിട്ടുണ്ട് മലയാളികള്‍ ഈ കാക്ക എന്ന്‍ പറയുന്ന ജീവിക്കി. മീന്‍ മുറിക്കുമ്പോ അമ്മ സ്ഥിരം പറയുന്ന ഡയലോഗ് " മോനെ മീന്‍ നോക്കണേ കാക്ക കൊണ്ടോവും " 
~~EVERY DOG HAS A DAY~~ എന്ന്‍ പറഞ്ഞ പോലെ, കാക്കക്കും ഉണ്ട് ഒരു ഡേ, ആ ഡേ ആണ് ഇന്ന്‍  അതെ ക്രോ ഡേ. .  ഇനി എല്ലാരും കടപ്പുറത്ത് പൊയ് ബലി ഇട്ടാട്ടെ . .

Friday, June 28, 2013

തലകെട്ട് ഇടാന്‍ എനിക്കി മനസ്സില്ല



ഇത്ഴുതുമ്പോള്‍ പലരും പറഞ്ഞ കോപ്പിയടി എന്ന വാക്കിനോട് ഞാന്‍ മമത കാണിക്കുകയാണോ ?? ഇരു കാതുകളില്‍ എവിടെയോ അത് വീണ്ടും മുഴങ്ങുന്നു !  !  “കണാര ഇത് നിനക്ക് പറ്റിയ പണിയല്ല” ഇതെന്ന് പറയുമ്പോ ഇതല്ല , ഈ എഴുത്ത്കാരന്‍റെ പണി അല്ലെങ്കില്‍ എഴുത്തുകാരന്‍റെ വേഷം  .. “”ഓ പിന്നെ കൊക്ക് എത്ര കുളം കണ്ടതാ എന്ന മട്ടില്‍ ഞാനും ‘’
 എനിക്കാണേ വലിയ പണിയോന്നുല്ല്യ വെറുതെ ഇരിക്കലെന്നെ , വെറുതെ ഇരിക്കുമ്പോ ഇങ്ങനെ ചിന്തിച്ചു പോയി. ഞാന്‍ എങ്ങനെ ഒരു എഴുത്തുകാരന്‍ ആവും, എന്നിലെ എഴുത്തുകാരനെ ഞാന്‍ എങ്ങനെ ജനിപ്പിക്കും ? എന്‍റെ ചിന്തകളെ ഞാന്‍ ഇങ്ങനെ മൂര്‍ച്ച കൂട്ടും, എന്നെ ഞാന്‍ തന്നെ എങ്ങനെ വിലയിരുത്തും . . അല്ല ഇനി ഈ നാട് എന്നെ ഒരു എഴുത്തുകാരന്‍ ആക്കുമോ ?? ആളുകളെ എഴുതുന്നല്ലോ ,എനികെന്താ എഴുതിയ ?? ഹേ  ! !
കാണാരാ കഥ നനായിട്ടുണ്ട് , ഭാഷ ശൈലി ഒന്നൂടെ നന്നാവണം , മലയാള പുസ്തകം വായിക്കണം , എഴുതി എഴുതി ഒരു പതം വരണം... ഇങ്ങനെയൊക്കെ പറയാന്‍ ഒരുത്തനും വരില്ല, ഇനി അഥവാ പറയോ ? ആ പറഞ്ഞാ പറഞ്ഞ്‌ മ്മക്ക് എന്ത് ആഘോഷം ... ശെടാ ഞാന്‍ പറഞ്ഞു വന്നെ കോപ്പിഅടിയെ പറ്റിയല്ലേ , ഇതിപ്പോ എവിടെ എത്തി, വരൂ നമുക്ക് ആഴങ്ങളിലേക്ക് പോവാം... നീന്താന്‍ അറിയുന്നോര്‍ മാത്രം വന്നാ മതി. . കോപ്പിയടി ഒരു കലയായി കാണുന്നവരാ അധികവും, ശെരികും അതൊരു കലയല്ല തന്തയില്ലയിമ്മത്തരമാ, ഒരാളെ പോലെ ഈ ലോകത്ത്
7 പേരുണ്ട് എന്നൊക്കെ അല്ലെ , പക്ഷെ ഇ – ലോകത്ത് ഒരാളെ പോലെ മോഷണ ചിന്തയുള്ള 700 പേരുണ്ടാകും. നമ്മുടെ പബ്ലിസിറ്റി കൂടട്ടെ ( നമ്മുടേത് കൂടിയില്ലെങ്കിലും മ്മല്‍ ഇണ്ടാക്കിയ പോസ്റ്റ്‌ എങ്കിലും കടല്‍ കടന്നു പാറി കളിക്കട്ടെ ) ഇനി കോപ്പിയടിക്കി ഇരയാവുന്നവരെ പറ്റി  . നമ്മള്‍ പടച്ചു വിട്ട സാധനം മറ്റൊരുത്തന്‍ കണ്ടു അത് ഇഷ്ട്ടപെട്ടതോണ്ട് മാത്രാ അവന്‍ അത് അടിച്ചു മറ്റുന്നെ ? അവന്‍ എന്തിനു അടിച്ചു മാറ്റി. ? വേറെ സ്ഥലത്ത് കൊണ്ടോയ അത് പിള്ളേര്‍ കണ്ടാ എനിക്കൊരു വെയിറ്റാ കുറച്ച് ലൈക്‌ കിട്ടും, .. ഇത്രേ ഉള്ളു അവന്‍റെ ആ അടിച്ചുമാറ്റലിന്‍റെ പിന്നിലെ ചേതോവികാരം  ! !  നിങ്ങള്‍ അഭിമാനിക്കണം കാരണം നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ പോസ്റ്റ് പലരും വായിക്കുന്നു, എഴുതിയ മനസ്സിനെ ആണ് അവര്‍ അന്ഗീകരിക്കുന്നെ, അല്ലാതെ പോസ്റ്റ്‌ ഇട്ട ആളെ അല്ല.. അതില്‍ നിങ്ങളുടെ പേര്‍ ഇല്ലെങ്കില്‍ പോലും അഭിമാനിക്കാം... അവന്‍ ( അടിച്ചുമാറ്റിയ ആള്‍ ) പോലും അറിയാതെ നിങ്ങളുടെ മാര്‍ക്കറ്റ്‌ അവന്‍ കൂട്ടുകയെ ചെയ്യുള്ളു. . ഇന്നല്ലെങ്കില്‍ നാളെ അതിന്‍റെ യെതാര്‍ത്ഥ മോയിലാളി ആരാ എന്ന്‍ മറ്റുള്ളവര്‍ അറിയും
കഥയുടെ സാരാംശം ( സാരാംശം എന്ന്‍ പറഞ്ഞാല്‍ എന്താന്ന്‍ എനിക്കി വലിയ പിടിയില്ല വലിയ കട്ടി ഉള്ള വാക്കുകള്‍ പറഞ്ഞാലേ ഞാന്‍ ബുദ്ധി ഉള്ളവനാ എന്ന്‍ കരുതുകയുള്ളു എന്നൊരു മണ്ടന്‍ ചിന്ത എന്‍റെ തലയില്‍ ഉദിച്ചു ). .
         എന്‍റെ പോസ്റ്റ്‌ ഒരുത്തന്‍ കോപ്പി അടിച്ചേ എന്നും പറഞ്ഞ പല സ്ഥലത്തും ആ പോസ്റ്റ്‌ തെളിവ് സഹിതം കൊണ്ടോയി ഇട്ടാല്‍ ചുളുവില്‍
പ്രശസ്തനാകാമെന്നുള്ള ഒരു കുബുദ്ധി ആ എഴുത്തുകാരന്‍ കാണിക്കുന്നില്ലേ എന്ന്‍ വേണം കരുതാന്‍... എന്താ ശേരിയല്ലേ... എന്നെ നോക്കണ്ട.,.. സംഭവം ശെരിയാ അങ്ങനെ ഒരു കാണാത്ത, ചിന്തിക്കാത്ത ഒരു ഭാഗം ഉണ്ട്,, ,
അപ്പൊ ഞാന്‍ സ്കൂട്ടായി ട്ടോ.. .

Tuesday, December 11, 2012

തരുണീ മണികളുടെ താളുകള്‍ ..

ബാങ്കിലേക്ക് പോവാനായി ഓന്‍റെ സ്കൂട്ടെര്‍ ഓന് നിലം തൊടണ മായിരി ബളച്ചു , ദെ കെടക്കണ ഓന്‍റെ ബണ്ടിന്‍റെ പെട്രോള്‍ ടാകിന്‍റെ മേല്‍ ബെച്ച ഫയല്‍ റോട്ടില്‍മലേ ! ! തോം തരികിട തോം . . കായ് പുളികുരു പോലെ എന്നിക്കൊടുത്ത് ബാങ്ങിയ ഒരു കാര്‍, ഓന്‍റെ കടലാസ്സിന്‍റെ മേലെക്കൂടെ അങ്ങോട്ട് അങ്ങ് പോയി. . “FUCK” ഓന്‍റെ തോള്ളലെ നോക്കി നിന്ന ഞമ്മളെ ഓനെന്താ ഉദേശിച്ചേ എന്ന്‍ മനസ്സിലാക്കി. . ഏത് അതന്നെ.. പിന്നെ PT USha യെ ട്രാക്കില്‍ ഇറക്കി വിട്ട മാതിരി ഒരു ഓട്ടമാ ചെങ്ങായി. . ഞാന്‍ ഇടപെടണോ വേണ്ട, ഒരു നിമിഷം ഇട്ട ട്രൌസറിനെ പറ്റി ഓര്‍ത്തു. . എങ്ങാനും കുനിഞ്ഞു എടുക്കുമ്പോ ഊരിപ്പോയാലോ വേണ്ട അവന്‍ പെറുക്കട്ടെ നോക്കി നിക്കാം. അവന്‍ പെറുക്കുന്നു ഞാന്‍ നോക്കി നില്ല്ക്കുന്നു, പെട്ടെന്ന്‍ അതാ കുറച്ച് കോളേജ് കുമാരികള്‍ എല്ലാം നല്ല മണി മണി പോലത്തെ ടീംസ്. . അവരും കൂടി അവന്‍റെ കൂടെ പെറുക്കാന്‍. . നേരത്തെ പെറുക്കാന്‍ പോവഞ്ഞതിന്‍റെ നഷ്ട്ടം എല്ലാം എന്‍റെ വിധി. . നായകനും നായികമാരും ചിരിച്ചോണ്ട് റോഡ്‌ മേഞ്ഞു നടന്നു പെറുക്ക
ല്‍ മഹോത്സവം നടത്തുകയാണ് , ഞാന്‍ നായകനെ മാത്രം നോക്കി... നായികമാരെ ഞാന്‍ ഗൌനിച്ഛതെ ഇല്ലാ. .. പെറുക്കല്‍ തീര്‍ന്നു.. ഇനി താളുകള്‍ കൈ മാറണം ( പെറുക്കിയ പേപ്പര്‍) 2 സുന്ദരികള്‍ റോഡിന്‍റെ വലതു വശം, നായകനോ ഇടത് വശത്ത്, നായകന്‍ വണ്ടി വരുന്നോ എന്ന്‍ നോക്കുന്നു ഒപ്പം രണ്ട് തരുണീ മണികളും, അതെ അത് സംഭവിച്ചു നായകന്‍ ഇടത്ത് നിന്ന്‍ വലത്തേക്കും നായികമാര്‍ വലതു നിന്ന്‍ ഇടത്തേക്കും റോഡിന്‍റെ നടുവില്‍ വെച് അവര്‍ പരസ്പ്പരും കണ്ടു മുട്ടി.. ഛെ നാശം , ഓലക്കെമലെ KSRTC വന്ന്‍ എന്‍റെ കാഴ്ച മറച്ചു. . അല്ല കോയ അയിന്‍റെ ഇടലെ ബല്ലതും നടന്നോ. .. പടശോനെ , കാഴ്ച തിരിച്ചു കിട്ടി.. നായകനെയും നായികമാരെയും കണ്ടു.. രണ്ടിന്‍റെയും മോന്തമെലെ കോയിബിരിയാണി കണ്ട മാമുക്കോയാന്‍റെ ബോണെറ്റ് ടൈപ്പ് ഇളി. നായകന്‍ വീണ്ടും വലത്ത് നിന്ന്‍ ഇടത്തേക്ക് തരുമണികളുടെ അടുതെത്തി നായികമാരില്‍ ഒരാള്‍ ചോദിച്ചു എങ്ങനെയാ ഇത് താഴെ പോയെ എന്ന്‍ ദ്രാവിഡ്‌ കമ്മെന്‍റെറി റൂമില്‍ ഇരുന്നു കമന്റ് പറയണേ പോലെ നായകന്‍ വള്ളിയും പുള്ളിയും ഇട്ട് പറഞ്ഞു കൊടുത്തു.. ദൈവമേ അവന്‍ ഇനി നമ്പര്‍ എങ്ങാനും കൊടുക്കുമോ ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു പൊട്ടാതെ ഇരിക്കാന്‍ ( അങ്ങനെ ഇപ്പോ ഞാന്‍ ശശി ആയിട്ട് അവന്‍ പൊട്ടിക്കണ്ട ). .. .